2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

പാലക്കാടിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് മുതലമട ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.1957ല്‍ ശ്രീ നാഗുമണി മാസ്റ്ററുടെ, കാമ്പ്രത്ത്ചള്ളയിലുള്ള ഓലപ്പുരയിലാണ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. 40 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ചുള്ളിയാര്‍മേട്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനു വേണ്ട സ്ഥലവും കെട്ടിടങ്ങളും സംഭാവന നല്‍കിയത് വെങ്ങുനാട് ധാത്രി വലിയറാണിയാണ്.1964 ലാണ് ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങിയത്.